ഓച്ചിറ∙ പരബ്രഹ്മ ക്ഷേത്രക്കുളത്തിൽ വയോധികൻ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. വർഷങ്ങളായി ഓച്ചിറ പടനിലത്തും സമീപപ്രദേശങ്ങളിലെ കടത്തിണ്ണകളിലും കഴിഞ്ഞിരുന്ന ആറ്റിങ്ങൽ സ്വദേശി അപ്പു(75)വാണു മരിച്ചിരിക്കുന്നത്. കോവിഡിനെത്തുടർന്ന് ഒരു വർഷമായി ക്ഷേത്രക്കുളം പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണു കുളത്തിന്റെ കൽപ്പടവിനു സമീപം വെള്ളത്തിൽ മൃതദേഹം കണ്ടത്. അപ്പുവിനു നാട്ടുകാരാണു ഭക്ഷണം നൽകിയിരുന്നത്. മേൽവിലാസം അറിയാത്തതിനാൽ ബന്ധുക്കളെ വിവരം അറിയിക്കാൻ പൊലീസിനു സാധിച്ചിട്ടില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഓച്ചിറ പൊലീസ് കേസെടുത്തു. 0476 2690233.
Post Your Comments