തിരുവനന്തപുരം: ലോക്ക് ഡൗൺ എന്നുകേട്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് തോമസ് ഐസക്ക്. സംസ്ഥാനത്ത് എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കുമെന്നും സാധനങ്ങൾ വാങ്ങാൻ സമയം അനുവദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേ തീരുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: കർഫ്യു ലംഘിച്ച് നടക്കാനിറങ്ങി; വളർത്തു നായയും ഉടമയും അറസ്റ്റിൽ
ഭക്ഷണത്തിനോ സാധനങ്ങൾക്കോ പ്രയാസം ഉണ്ടാകില്ല. ആശാവർക്കർമാർ അവശ്യ മരുന്നുകൾ എത്തിക്കും. ജോലിക്ക് പോകാൻ കഴിയാത്തവർക്കും സഹായം നൽകും. തദ്ദേശ സ്ഥാപനങ്ങൾക്ക് സമയോചിത തീരുമാനങ്ങൾ എടുക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു. മെയ് എട്ടിന് രാവിലെ 6 മണി മുതൽ മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
Read Also: 78,000 വർഷം പഴക്കം; മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി പുരാവസ്തു ഗവേഷകർ
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. ഇതിനായി പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
Post Your Comments