ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ സജ്ജരായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ആദ്യ രണ്ട് തരംഗങ്ങളെക്കാള്‍ വ്യത്യസ്തമായിരിക്കും മൂന്നാം തരംഗം. അതിനാല്‍ ഓക്‌സിജന്‍ സജ്ജമാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് നിര്‍ദ്ദേശിച്ചു.
മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്ത് വിശാലമായ സമീപനം ഉണ്ടകണമെന്നും ലഭ്യമായ ഓക്‌സിജന്റെ ഓഡിറ്റ് എടുക്കണമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയില്‍ പ്രതിദിന ആവശ്യത്തിനുളള 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ എത്തിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതി ചോദിച്ചു. പ്രതിദിനം 730 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണത്തിനായി ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി.
ഡല്‍ഹിയിലെ ആശുപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സ്‌റ്റോക്കുണ്ട്. നിലവില്‍ ഓക്‌സിജന്‍ ഇറക്കിവയ്ക്കാന്‍ മാത്രമാണ് സമയമെടുക്കുന്നത്. ഇന്ന് രണ്ട് ഓക്‌സിജന്‍ എക്‌സപ്രസ് കൂടി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. 63 മെട്രിക് ടണ്‍ ഓക്‌സിജനുമായി മറ്റ് രണ്ട് ട്രെയിനുകള്‍ കൂടി ഇന്നെത്തും. 126 മെട്രിക് ടണ്‍ ദുര്‍ഗാപുരില്‍ നിന്ന് എത്തിക്കുന്നുണ്ടെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
Post Your Comments