ഹൈദരാബാദ് : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് വീണ്ടും സഹായവുമായി റഷ്യ. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 1,50,000 ഡോസ് സ്പുട്‌നിക് വി കോവിഡ് വാക്‌സിനുകള്‍ റഷ്യ ഇന്ത്യയിലേക്ക് അയക്കും. ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിനും ഹൈദരാബാദില്‍ എത്തും. നേരത്തെ സ്പുട്‌നിക് വി കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഈമാസം ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു.
വാക്‌സിന് പുറമേ നാല് ഇടത്തരം ഓക്‌സിജന്‍ ട്രക്കുകളും റഷ്യ അയക്കുമെന്നാണ് ന്യൂഡല്‍ഹിയിലേയും മോസ്‌കോയിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഈ ട്രക്കുകള്‍ക്ക് മണിക്കൂറില്‍ 70 കിലോ ഗ്രാം ഓക്‌സിജനും പ്രതിദിനം 50,000 ലിറ്ററും ഉത്പാദിപ്പിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ഇവയുള്ള ആശുപത്രിയില്‍ ഓക്‌സിജന്റെ കുറവുണ്ടാകില്ല.
Read Also : ‘ഭീഷണി വന്നത് ശക്തരായ ആളുകളിൽ നിന്ന്’ അദാര്‍ പൂനെവാലയ്ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കണം: ഹര്‍ജി
18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്കായി ഇന്ത്യ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ച മെയ് ഒന്നിനാണ് ആദ്യ ബാച്ച് വാസ്‌കിന്‍ എത്തിയത്. 150,000 ഡോസ് സ്പുട്‌നിക് വാക്‌സിനാണ് അന്ന് എത്തിയത്.
Post Your Comments