ഹാപൂര്‍: ഉത്തര്‍പ്രദേശിലെ ഹാപൂറില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കുന്നതിനിടെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് രണ്ട് പേരെ ഉത്തര്‍പ്രദേശില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 20 കിലോഗ്രാം രസഗുള പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ തയാറാക്കിയതായിരുന്നു രസഗുള.
ഞായറാഴ്ച വോട്ടെണ്ണല്‍ സമയത്തും അതിനുശേഷവും വിജയാഘോഷങ്ങള്‍ നടന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. സിആര്‍പിസിയിലെ 144-ാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
#Hapurpolice ~ थाना हापुड देहात पुलिस ने #कोविड_19 महामारी अधिनियम व धारा 144 सीआरपीसी का उल्लंघन कर चुनाव जीतने के उपरान्त भीड़ इकट्ठा कर रसगुल्ले बांट रहे 02 आरोपियों को किया गिरफ्तार, जिनके कब्जे से लगभग 20 कि0ग्रा0 रसगुल्ले बरामद।@CMOfficeUP @Uppolice @dgpup @PTI_News pic.twitter.com/hDEZbw4lvS
— HAPUR POLICE (@hapurpolice) May 5, 2021
ഇന്ന് രാജ്യത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,12,262 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 3,980 മരണവും ഇന്ത്യയിലുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതിനു മുന്‍പ് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ നാലു ലക്ഷം കടന്നത് ഏപ്രില്‍ 30ന് ആയിരുന്നു. അന്ന് 4.08 ലക്ഷം പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,113 പേര് രോഗമുക്തരായി.
READ MORE: കേന്ദ്രം കേരളത്തിന് അനുവദിച്ച നാല് ഓക്സിജൻ പ്ലാൻറുകളിൽ ആദ്യത്തേത് ഉത്പാദനം ആരംഭിച്ചു
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം വ്യാഴാഴ്ചയോടെ 2,10,77,410 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,72,80,844 ആണ്. കോവിഡ് ബാധിച്ച് ഇതുവരെ 23,01,68 പേര് രാജ്യത്ത് മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments