ലഖ്‌നൗ : യുപിയില്‍ 37 ജില്ലകളില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിന് ഇതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഉടന്‍ ആരംഭിക്കാന്‍ യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Also : മമത ഇന്ന് രാജ്യത്തിന്റെ നേതാവ്, കേന്ദ്രത്തെ താഴ്ത്തി മമതയെ പൊക്കിവെച്ച് കമല്‍നാഥ്
പ്രതിദിനം 800 ടണ്‍ വരെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുളള ശ്രമമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഐഐടി-കാണ്‍പൂര്‍, ബിഎച്ച് യു, ഐഐഎം-ലക്‌നൗ, എകെടിയു, എംഎംടിയു ഗോരഖ്പൂര്‍, മോതി ലാല്‍ നെഹ്രു റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് പ്രയാഗ് രാജ് തുടങ്ങിയ ഏഴ് സ്ഥാപനങ്ങളോട് ജില്ലകളില്‍ ഓക്‌സിജന്‍ ഓഡിറ്റ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments