Latest NewsNewsIndia

മുസ്ലിം സഹോദരന്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ക്കണ്ഡേയ കഠ്ജു, വിദ്വേഷ പ്രചാരകര്‍ക്കെതിരെ പോരാടണം

ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരകര്‍ക്കെതിരെ മുസ്ലിം സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ നോമ്പെടുക്കുമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കഠ്ജു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also : രാജ്യം വീണ്ടും ലോക്ക് ഡൗണിലേയ്ക്ക്? ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

നാളെ പുണ്യ റമദാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ചയാണെന്നും മുസ്ലിം സഹോദരി സഹോദരന്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ നോമ്പെടുക്കുമെന്നും മാര്‍ക്കണ്ഡേയ കഠ്ജു അറിയിച്ചു.

മുസ്ലീങ്ങളെ തീവ്രവാദികളും ദേശവിരുദ്ധരും ആയി ചിത്രീകരിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേയുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്നും മാര്‍ക്കണ്ഡേയ കഠ്ജു പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ലോകത്തെ എല്ലാ അമുസ്ലിം സുഹൃത്തുക്കളും ഇതിന്റെ ഭാഗമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നോമ്പിന്റെ സമയവും അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. പുലര്‍ച്ചെ 4.15 മുതല്‍ വൈകീട്ട് ഏഴ് വരേ എല്ലാവരും അന്നപാനം പോലും ഉപേക്ഷിച്ച് നോമ്പിന്റെ ഭാഗമാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button