Latest NewsKerala

കേന്ദ്രമന്ത്രിക്കെതിരായ ആക്രമണം പ്രതിഷേധാർഹം: കെ.സുരേന്ദ്രൻ

പശ്ചിമബംഗാളിൽ അരങ്ങേറുന്ന മനുഷ്യക്കുരുതിയുടെ ബാക്കി പത്രമാണ് സംഘർഷ സ്ഥലം സന്ദർശിക്കാൻ പോയ മന്ത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം.

തിരുവനന്തപുരം: ബം​ഗാളിൽ അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്ന കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ നടന്ന തൃണമൂൽ കോൺ​ഗ്രസിന്റെ ആക്രമണം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിയമസഭാതെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്ചിമബംഗാളിൽ അരങ്ങേറുന്ന മനുഷ്യക്കുരുതിയുടെ ബാക്കി പത്രമാണ് സംഘർഷ സ്ഥലം സന്ദർശിക്കാൻ പോയ മന്ത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം.

പൊലീസിന്റെ സാന്നിധ്യത്തിലാണ് തൃണമൂൽ ​ഗുണ്ടകൾ വി.മുരളീധരനെ ആക്രമിച്ചതെന്നും കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാനം പൂർണമായും മമത ബാനർജി തകർത്തു കഴിഞ്ഞു.

read also: പേര്‍സണല്‍ സ്റ്റാഫിനെ ആക്രമിച്ചു, ആക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ

ജനവിധി ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ലൈസൻസാണെന്ന് മമത കണക്കാക്കരുത്. ആയിരക്കണക്കിന് ഭൂരിപക്ഷ വിഭാ​ഗത്തിൽപ്പെട്ട കുടുംബങ്ങളാണ് ബം​ഗാളിൽ നിന്നും പാലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാ​ഗത്തെ തുടച്ചുനീക്കാമെന്ന് മമത വിചാരിക്കരുത്. തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നതെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button