ബെംഗളൂരു: കർണ്ണാടകയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിനം രോഗികളുടെ കേസുകൾ അമ്പതിനായിരത്തിൽ അധികം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ. ദേവനഗരിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ എം പി രേണുകാചാര്യയാണ് കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായെന്നും ആരോഗ്യമന്ത്രി കെ സുധാകർ രാജിവയ്ക്കണം എന്നും ആവശ്യപ്പെട്ടത്.
read also:കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ഇതുവരെ കണ്ട വൈറസുകളേക്കാള്‍ മാരകമായത് ദക്ഷിണേന്ത്യയില്‍
‘ചിലര്‍ ഈ സാഹചര്യം ആസ്വദിക്കുകയാണ്. അവര്‍ക്ക് പാവപ്പെട്ടവരെ സേവിക്കാന്‍ ഒരു ആഗ്രഹവുമില്ല. അവര്‍ക്ക് ജോലി ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ രാജിവയ്ക്കണം. നിങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, രാജിവച്ച് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക. ഭരണകക്ഷിയായ ബിജെപിയില്‍ അംഗമായിട്ടുപോലും നിങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എനിക്ക് സങ്കടകരമാണ്.’ രേണുകാചാര്യ പറഞ്ഞു.
Post Your Comments