കോട്ടയം: കോടിമതയില്‍ ആളൊഴിഞ്ഞ വീട്ടില്‍ പെട്രോളൊഴിച്ച് തീകൊളുത്തി വീട്ടമ്മ മരിച്ച സംഭവത്തില്‍ ദുരൂഹത. ഇവര്‍ ജീവനൊടുക്കും മുമ്പ് വീടിന്റെ ഭിത്തിയില്‍ കരിയില്‍ കുത്തിക്കുറിച്ച വാചകങ്ങളാണ് ദുരൂഹത കൂട്ടുന്നത്. ഞാന്‍ സ്വയം മരിക്കുകയാണ്.! ഇനി ഒരു സ്ത്രീയ്ക്കും ഈ അനുഭവം ഉണ്ടാകരുത്- ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത് എന്തെന്ന് വ്യക്തമായില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധിയും കുടുംബ പ്രശ്നങ്ങളുമാണ് കാരണമെന്നാണ് സൂചന. അയ്മനം കുടയംപടി ബി.ടി. റോഡില്‍ മതിലകത്ത് താഴ്ചയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണകുമാറിന്റെ ഭാര്യ ഗിരിജ (അജിത-53)യെയാണ് പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണമടഞ്ഞത്.
Read Also : കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് കാറിലിടിച്ച് നിയന്ത്രണം വിട്ട് ഷോപ്പിംഗ് കോംപ്ളക്സിലേക്ക് പാഞ്ഞു കയറി
ബുധനാഴ്ച രാവിലെ കോടിമതയിലെ സ്വകാര്യവ്യക്തിയുടെ ആളൊഴിഞ്ഞ വീട്ടുവളപ്പിലാണ് പൊള്ളലേറ്റ നിലയില്‍ വീട്ടമ്മയെ കണ്ടെത്തിയത്. ആളൊഴിഞ്ഞു കിടന്ന പ്രദേശത്തുനിന്നു തീയും പുകയും ഉയരുന്നതും രൂക്ഷഗന്ധം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പൊള്ളലേറ്റനിലയില്‍ വീട്ടമ്മയെ കണ്ടെത്തിയത്. ഇവര്‍ ചിങ്ങവനം പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘം ആംബുലന്‍സില്‍ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അറുപത് ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റ ഇവര്‍ ഉച്ചയോടെ മരിച്ചു.
കുടയംപടിയില്‍ വാടകയ്ക്കുതാമസിക്കുന്ന ഗിരിജ, എന്തിനാണ് കോടിമതയില്‍ എത്തിയതെന്ന സംശയമാണ് ഉയരുന്നത്. എം.സി.റോഡില്‍നിന്നു അരക്കിലോമീറ്ററോളം ഉള്ളിലായാണ് ഇവര്‍ തീപ്പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ കെട്ടിടം.സാധാരണക്കാരായ ആളുകള്‍ക്ക് ഇവിടെ ഇത്തരത്തില്‍ ഒരു കെട്ടിടമുണ്ടെന്ന് അറിയാന്‍ ഇടയില്ല. അതിനാലാണ് ഇവര്‍ എങ്ങിനെയാണ് ഇവിടെ എത്തിയതെന്ന സംശയം ഉയരുന്നത്. ഗിരിജയുടെ മരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments