Latest NewsKeralaNews

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സംസ്‌കാരം ഇന്ന്; ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ

പത്തനംതിട്ട: മാർത്തോമ്മാ സഭാ മുൻ പരമാദ്ധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് മൂന്നു മണിയ്ക്ക് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുക. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ നഗരം ചുറ്റൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാവില്ല.

Read Also: ഗുസ്തി താരം സുശീൽ കുമാറിനെതിരെ കൊലപാതക കേസ്; ഒളിവിലായ താരത്തിനെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്

മാർത്തോമ്മാ സഭ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയായിരിക്കും ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരമർപ്പിക്കും. സംസ്‌കാര ചടങ്ങുകൾ വീട്ടിലിരുന്ന് കാണണമെന്നാണ് സഭാ നേതൃത്വം വിശ്വാസികൾക്ക് നിർദ്ദേശം നൽകിയിരുന്നത്.

ബുധനാഴ്ച്ച പുലർച്ചെ 1.15ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു മെത്രാപ്പൊലീത്തയുടെ അന്ത്യം. 104 വയസ് ആയിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു.

Read Also: രോഗം വരാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്കാണ്; ഓരോ നിമിഷവും കരുതലോടെ ജീവിക്കാമെന്ന് മോഹൻലാൽ

ലോകത്തിലെ തന്നെ ഏറ്റവും പ്രായമേറിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. 2018 ൽ രാജ്യം പത്മഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. കുഞ്ചൻ നമ്പ്യാർക്കും ഇ.വി. കൃഷ്ണപിള്ളക്കും ശേഷം മലയാളികളെ എറെ ചിരിപ്പിച്ച വ്യക്തി എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button