ചണ്ഡീഗഡ്: മുൻ കേന്ദ്രമന്ത്രിയുമായും ആർഎൽഡി അദ്ധ്യക്ഷനുമായ ചൗധരി അജിത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ശ്വാസകോശ അണുബാധ തുടർന്നാണ് അദ്ദേഹത്തെ ചൊവ്വാഴ്ച ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ 20 നാണ് അജിത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചത്.
Read Also: തമിഴ്ഹാസ്യതാരം പാണ്ഡു അന്തരിച്ചു
മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിംഗിന്റെ മകനാണ് അജിത് സിംഗ്. നരസിംഹറാവു, മൻമോഹൻസിങ്, വാജ്‌പേയ് സർക്കാരുകളിൽ അംഗമായിരുന്നു അദ്ദേഹം. നാലു കേന്ദ്രമന്ത്രിസഭകളിൽ മന്ത്രിയായി പ്രവർത്തിച്ചു. വ്യോമയാനം, കൃഷി, വാണിജ്യം, വ്യവസായം ഉൾപ്പെടെ വിവിധ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
Read Also: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സംസ്‌കാരം ഇന്ന്; ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ
Post Your Comments