Latest NewsKeralaNews

കോവിഡ് വ്യാപനം; സംസ്ഥാനത്തെ ജയിലുകളിൽ പരമാവധി തടവുകാർക്ക് ഉടൻ പരോൾ നൽകും

തിരുവനനതപുരം: സംസ്ഥാനത്തെ ജയിലുകളിൽ പരമാവധി തടവുകാർക്ക് ഉടൻ പരോൾ നൽകും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജയിലുകളിലും കോവിഡ് പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Read Also: 78,000 വർഷം പഴക്കം; മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി പുരാവസ്തു ഗവേഷകർ

കൊവിഡ് ഒന്നാം തരംഗത്തിലും ജയിലുകളിൽ കോവിഡ് വ്യാപനം തടയാൻ സർക്കാർ കൂട്ടത്തോടെ പരോൾ അനുവദിച്ചിരുന്നു. 150 ദിവസമായിരുന്നു പരോൾ അനുവദിച്ചിരുന്നത്. 65 വയസ്സിനും അതിനു മുകളിലുമുള്ള തടവുകാർക്ക് വീണ്ടും ഒരു മാസം കൂടി പരോളിൽ ഇളവു നൽകിയിരുന്നു.

65 വയസ്സിന് താഴെ പരോൾ അനുവദിച്ചവരെല്ലാം പരോൾ കാലാവധി തീരുമ്പോൾ തിരികെ ജയിലുകളിൽ പ്രവേശിക്കണന്നായിരുന്നു അധികൃതർ നൽകിയ ഉത്തരവ്. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 41,953 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 375658 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നതെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: വീണ്ടും ആശങ്ക ഉയര്‍ത്തി വുഹാന്‍; മ്യൂസിക് ഫെസ്റ്റില്‍ മാസ്‌കും സാമൂഹിക അകലവുമില്ലാതെ പങ്കെടുത്തത് ആയിരങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button