Latest NewsKeralaNews

ബിജെപി കേരളത്തിൽ ഇല്ലാതായത് ആഘോഷിക്കുന്നത് കേരള ജനത ഒന്നാകെയാണ്’; സുരേന്ദ്രനോട് ടി സിദ്ദിഖ്

കോഴിക്കോട്: കേരളത്തിൽ ബിജെപി ഇല്ലാതായത് ആഘോഷിക്കുന്നത് യുഡിഎഫും എൽഡിഎഫും അല്ലെന്നും കേരളജനത ഒന്നാകെയാണെന്നും ടി സിദ്ദിഖ്. വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയവേയാണ് ടി സിദ്ദിഖ് ഇങ്ങനെ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ടി സിദ്ദിഖിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം………………………..

‘പൂജ്യ’നായ ബിജെപി പ്രസിഡണ്ട്‌ ശ്രീ കെ സുരേന്ദ്രൻ ഇന്ന് വാർത്താ സമ്മേളനത്തിൽ കൽപ്പറ്റയിലെ യുഡിഎഫിന്റെ വിജയത്തെ കുറിച്ച്‌ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്‌ കണ്ടു. വർഗ്ഗീയതക്കെതിരെ മതേതര ശക്തികൾക്ക്‌ ഒപ്പം മാത്രമേ കേരള ജനത നിൽക്കുകയുള്ളൂ. ഉത്തരേന്ത്യയിൽ പയറ്റുന്ന നമ്പറുകളുമായി കേരളത്തിൽ ഇറങ്ങിയാൽ അത്‌ ഇവിടെ വിജയിക്കില്ല എന്ന് ഈ തിരഞ്ഞെടുപ്പ്‌ ഒന്ന് കൂടി തെളിയിച്ചിരിക്കുകയാണു. അതിന്റെ കാരണം നിങ്ങളുടെ നേതാവ്‌ മോഡിജി പാലക്കാട്‌ പറഞ്ഞിട്ടുണ്ട്‌… “കേരളത്തിലെ ജനങ്ങൾ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണ്…” എന്ന്. എല്ലാ ജാതി മത വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന വർഗ്ഗീയ തിമിരം ബാധിച്ചിട്ടില്ലാത്ത നല്ലവരായ കൽപ്പറ്റയിലെ വോട്ടർമാരാണു യുഡിഎഫിനെ വിജയിപ്പിച്ചത്‌. അത്‌ കൊണ്ട്‌ ശ്രീ സുരേന്ദ്രൻ കേരളത്തിൽ ബിജെപിക്ക്‌ സംഭവിച്ച “ഷൂ”ന്യത എന്ത്‌ കൊണ്ട്‌ എന്ന് പഠിക്കുക. ബിജെപി കേരളത്തിൽ ഇല്ലാതായത്‌ ആഘോഷിക്കുന്നത്‌ യുഡിഎഫും എൽഡിഎഫും അല്ല, കേരള ജനത ഒന്നാകെയാണു… അത്രയേ ഇപ്പോൾ പറയുന്നുള്ളൂ…

shortlink

Related Articles

Post Your Comments

Related Articles


Back to top button