KeralaLatest News

ബിജെപി എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് വിശകലനം ചെയ്യുന്ന വൈറൽ കുറിപ്പ്

തിരഞ്ഞെടുപ്പ് കാലത്തു മാത്രം മണ്ഡലത്തിൽ പ്രത്യക്ഷപ്പെടുന്ന നേതാക്കളെ എടുത്തു ദൂരെ കളയണം പുതിയൊരു നേതൃ നിര ശക്തി പെടുത്തി തമിഴ് നാട്ടിലെ പോലെ ഒരു മുന്നേറ്റം ഉണ്ടാക്കണം കേരളത്തിലും

സംസ്ഥാനത്തു ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കാതെയിരുന്നതിന്റെ കാരണം വിലയിരുത്തി വൈറൽ കുറിപ്പ്. നിരവധി പേരാണ് ഇതേ രീതിയിൽ ഉള്ള കുറിപ്പുകൾ പങ്കുവെക്കുന്നത്. നമുക്ക് എവിടെയാണ് പിഴച്ചതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ ഒന്നാണ് ശ്രദ്ധേയമായ ഈ കുറിപ്പ്. കുറിപ്പ് കാണാം:

നമ്മൾ എന്ത് കൊണ്ട് തോറ്റു എന്ന് ചോദിച്ചാൽ ദേ ഇത്രേ ഉള്ളൂ കാര്യം
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തട്ടി കൂട്ട് ബൂത്ത് പ്രവർത്തനവും ഹെലികോപ്റ്റർ പ്രചാരണവും
പ്രവർത്തിക്കുന്ന മണ്ഡലം മാറ്റി
വേറെ മണ്ഡലം ചോദിച്ചു വാങ്ങി പാർട്ടിയിൽ കുത്തിത്തിരിപ്പും അനൈക്യവും ഉണ്ടാക്കി മാധ്യമങ്ങൾക്ക് മുന്നിൽ കോമാളി ആയാൽ ഒന്നും
തെരഞ്ഞെടുപ്പിലെ വോട്ടുകൾ സീറ്റുകൾ ആവില്ല.

അതിന് ഒപ്പം പ്രവർത്തിക്കുന്ന
ഓരോ
പ്രവർത്തകന്റെയും
മനസിനും പ്രശ്നങ്ങൾക്കും ഒപ്പം
ഓരോ നേതാക്കളും ഉണ്ടാകണം

ജനങ്ങളുടെ ഇടയിൽ രാവും
പകലും ഉണ്ടാകണം അവരുടെ
പ്രശ്നങ്ങളിൽ സജീവം ആയി ഇടപെടണം അവർക്കൊപ്പം അവരിൽ ഒരാൾ ആയി ഒരു
വിളിപ്പാടകലെ ഉണ്ടാകണം
സി പി എം ഇലെ
ശിവൻ കുട്ടി അടക്കം ഉള്ള നേതാക്കളുടെ വിജയം അതാണ്‌
കള്ള കടത്തു , സ്വർണ്ണ കടത്തു പാര്ട്ടി ആയിട്ടും
നാട്ടിലെ ഏതൊരു പൗരൻ ഏത് സമയത്തു ഫോൺ വിളിച്ചാലും കാണാൻ ചെന്നാലും അവരെല്ലാം
എല്ലാവര്ക്കും പ്രാപ്യർ ആണ്‌
അതേ സമയം നേമത്തു ഓ രാജഗോപാൽ ജി യുടെ വീട് ചോദിച്ചാൽ പോലും ആർക്കും എവിടെ ആണെന്ന്‌ അറിയില്ലാ അതാണ്‌ യാഥാർഥ്യം.

ശിവൻ കുട്ടിയെ ആര് വിളിച്ചാലും അയാൾ പത്തു മിനുട്ടിനു ഉള്ളിൽ തിരികെ വിളിച്ചിരിയ്ക്കും
എന്റെ ഒരു അടുത്ത
ബന്ധു ഒരു ആക്‌സിഡന്റിൽ മരണപ്പെട്ട സമയത്തായിരുന്നു 2016 ഇലെ തിരഞ്ഞെടുപ്പ്
ആ പയ്യൻ ബി ജെ പി ക്കാരൻ ആയിരുന്നു എന്നിട്ട് പോലും ആ പയ്യൻ മരിച്ച വീട്ടിൽ വെളുപ്പിന് 4 മണി മുതലും അടുത്ത മൂന്നു ദിവസവും ശിവൻ കുട്ടി സ്ഥിരം വന്നിരുന്നു
അതേ സമയം നമ്മുടെ ബി ജെ പി സ്ഥാനാർഥി ഈ ബി ജെ പി ക്കാരൻ പയ്യന്റെ മരണ വീടിന്റെ ഏഴ് അയലത്തു ഉണ്ടായില്ല.
ഇതാണ് നമ്മുടെ പിഴവ്

ജനങ്ങൾ വോട്ടു കൊടുക്കുന്നത് അവരും ആയി എപ്പോഴും സഹകരിയ്ക്കുന്നവർക്കാണ്
അവിടെ അവർ ആശയം അല്ല ആവശ്യം മാത്രമേ പരിഗണിക്കൂ
പണത്തിന് മുകളിൽ ജീവിക്കുന്നവർക്ക് ഒരു പക്ഷെ ആശയം മാത്രം നോക്കാൻ ആകും പക്ഷെ ഒരു സാധാരണക്കാരന് അവന്റെ ആവശ്യങ്ങൾ മാത്രം ആണ്‌ ഏക ആശയം
അത്‌ മനസിലാക്കിയാൽ മാത്രമേ ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ ആകൂ
മറ്റൊരു സംസ്ഥാനത്തും അധികാരത്തിൽ ഇല്ലാത്ത സി പി എം. ഡൂ ഓർ ഡൈ മനോഭാവത്തോടെ അധികാരം ലക്‌ഷ്യം വച്ച്
പ്രവർത്തിക്കുന്നു.

കേന്ദ്രം ഭരിയ്ക്കുന്ന പാര്ട്ടി എന്ന നെഗളിപ്പിൽ നടക്കുന്ന കേരളത്തിലെ
ബി ജെ പി നേതാക്കൾ വേണ്ടത് വേണ്ട സമയത്തു വേണ്ടപോലെ ചെയ്യാതെ 35 സീറ്റ് കിട്ടിയാൽ ഇപ്പൊ സർക്കാർ ഉണ്ടാക്കും എന്നൊക്കെയുള്ള
വീര വാദവും ആയി ഹെലികോപ്റ്ററിൽ
തെക്ക് വടക്ക് നടക്കുന്നു …..
നമ്മൾ തോൽക്കാൻ കാരണം ഇതൊക്കെയാണ്

പ്രവർത്തകരുടെ കാര്യങ്ങളിൽ
പ്രസ്ഥാനം പരമാവധി ശ്രദ്ധ കൊടുത്താൽ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ പ്രവർത്തകർ നന്നായി നോക്കി കൊള്ളും
ആദ്യം പ്രവർത്തകരുടെ സർവ പ്രശ്നങ്ങൾക്കും പ്രസ്ഥാനവും നേതാക്കളും താങ്ങും തണലും ആയി മാറുക
എന്ക്കിൽ പ്രവർത്തകർ
നോക്കി കൊള്ളും ഈ പ്രസ്ഥാനത്തിന്റെ വിജയം.

സി പി എം ചെയ്യുന്നത്‌ അതാണ്‌
അവരുടെ ഓരോ
പ്രവർത്തകരും ഫുൾ ടൈം ശമ്പളക്കാർ ആണ്‌ സി പി എം
പാര്ട്ടി യുടെ
പണം അവർ അവരുടെ പ്രവർത്തകർക്ക് ജോലിയും ഓവർടൈം
കൂലിയും ആയി പരമാവധി എത്തിക്കുന്നുണ്ട്. അത്‌ തെണ്ടിയിട്ടായാലും
കൊള്ളയടിച്ചായാലും പിൻവാതിൽ നിയമനം നടത്തിയായാലും അവർ ചെയ്യും അധികാരം അതാണവരുടെ ഏക ആശയം

അത്രയൊന്നും
ഇല്ലെങ്കിലും സ്വന്തം പ്രവർത്തകരുടെ
ക്ഷേമം അതുറപ്പാക്കുന്ന ഒരു ശക്തം ആയ നയം അത്‌ ബി ജെ പി പരിഗണിച്ചില്ല എന്ക്കിൽ 2026 ഇലും നിലം തൊടില്ല
മാധ്യമങ്ങളുടെ മുന്നിൽ വിഴുപ്പലക്കി സീറ്റ് പിടിച്ചു വാങ്ങാൻ നടക്കുന്ന കുത്തി തിരുപ്പു കാരെ അച്ചടക്കം പഠിപ്പിക്കണം
തിരഞ്ഞെടുപ്പ് കാലത്തു മാത്രം മണ്ഡലത്തിൽ പ്രത്യക്ഷപ്പെടുന്ന നേതാക്കളെ എടുത്തു ദൂരെ കളയണം
പുതിയൊരു നേതൃ നിര ശക്തി പെടുത്തി തമിഴ് നാട്ടിലെ പോലെ ഒരു മുന്നേറ്റം ഉണ്ടാക്കണം കേരളത്തിലും

മാനേജ്മെന്റിൽ പറയാറുണ്ട്
Take care of your employees and they will take care of your business എന്ന്
ഇനിയെന്ക്കിലും വേണ്ടത് അതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button