റോമയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും. യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയുടെ ഷോട്ട് തടയുന്നതിനിടയിൽ ഗോൾ കീപ്പർ ലോപസിന് പരിക്കേറ്റിരുന്നു. ലോപസിന് ഷോൾഡറിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. താരം ഇനി അടുത്ത സീസണിൽ മാത്രമേ റോമയ്ക്ക് വേണ്ടി കളിക്കളത്തിലിറങ്ങു.
ലോപസി അഭാവത്തിൽ അന്റോണിയോ മിരന്റെ ആകും ഇനി റോമയുടെ വല കാക്കുക. ആദ്യ പാദ യൂറോപ്പ സെമിയിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ മത്സരത്തിൽ മിരന്റെ രണ്ടാം പകുതിയിൽ അഞ്ചു ഗോളുകൾ വഴങ്ങിയിരുന്നു. 6-2 ന്റെ വിജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യൂണൈറ്റഡിനെ മറികടന്ന് ഫൈനലിലേക്ക് എത്തുക റോമയ്ക്ക് ഒട്ടും എളുപ്പമാകില്ല.
Post Your Comments