പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിലെ പുരുഷ സിംഗിൾസ് വിഭാഗത്തിലെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ച്. ജർമ്മൻ താരം യാൻ ലെന്നാർഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോകോവിച്ച് ക്വാർട്ടർ ഉറപ്പിച്ചത്. അഞ്ചാം സീഡ് അലക്സാണ്ടർ സ്വരേവിയുമായിട്ടാകും ക്വാർട്ടറിൽ ജോകോവിച്ച് ഏറ്റുമുട്ടുക. സ്കോര്‍ 6-3, 6-2, 6-2.
Record breaking day.@DjokerNole reaches the quarterfinals with a 6-3 6-2 6-2 win over Struff.
? https://t.co/MsrtQ77nvT#RG19 pic.twitter.com/eGSTfiiPW7
— Roland-Garros (@rolandgarros) June 3, 2019
അതേസമയം ഈ ജയത്തോടെ തുടർച്ചയായ പത്തുവർഷം ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും ഇനി ജോകോവിച്ചിന് സ്വന്തം. പതിമൂന്നാം തവണയാണ് 32കാരനായ ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. പതിനൊന്നു തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ റാഫേല്‍ നദാലിന് പോലും ലഭിക്കാത്ത നേട്ടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. 2016ലാണ് ജോക്കോവിച്ച് അവസാനമായി ഫ്രഞ്ച് ഓപ്പൺ കിരീടമണിഞ്ഞത്.
History made.@DjokerNole now becomes the first man to reach 10 consecutive quarter-finals at Roland-Garros. #RG19 pic.twitter.com/2D25BHB5nW
— Roland-Garros (@rolandgarros) June 3, 2019
Post Your Comments