യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ഉറപ്പിക്കാൻ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും. പിഎസ്ജിയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നു. വിജയം മാത്രമല്ല രണ്ടു എവേ ഗോളുകളുടെ മുൻതൂക്കവും സിറ്റി നേടി. യൂറോപ്പിലെ ഏറ്റവും സമ്പന്നരായ രണ്ടു ടീമുകളാണ് ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ആദ്യ പാദത്തിൽ നെയ്മറിനും സംഘത്തിനും കാലിടറിയെങ്കിലും സിറ്റിയുടെ തട്ടകത്തിൽ തിരിച്ചടിക്കാനായിരിക്കും പിഎസ്ജിയുടെ ലക്ഷ്യം.
ഈ സീസണിൽ മികച്ച ഫോമിലാണ് മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ പ്രധാനതാരങ്ങൾക്ക് വിശ്രമം നൽകിയിരുന്നു. പ്രീമിയർ ലീഗിൽ കിരീടത്തിനരികെ നിൽക്കുന്ന സിറ്റിക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യം. പിഎസ്ജി നിരയിൽ ഇന്ന് എംബപ്പെ ഉണ്ടാകുമോ എന്ന് ഇനിയും ഉറപ്പായിട്ടില്ല. ലീഗ് വണ്ണിലെ കിരീട സാധ്യത ഉറപ്പില്ലാത്ത പിഎസ്ജി ചാമ്പ്യൻസ് ലീഗ് നേടി ചരിത്രം കുറയ്ക്കാനാണ് ശ്രമിക്കുന്നത്.
Post Your Comments