മസ്‌കറ്റ്: റോയല്‍ ഒമാന്‍ പൊലീസിന്റെ വിവിധ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി അറിയിക്കുകയുണ്ടായി. ട്രാഫിക്, പാസ്‌പോര്‍ട്ട്. റെസിഡന്‍സി, സിവില്‍ സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പൊലീസ് സേവനങ്ങളും മേയ് ഒമ്പത് മുതല്‍ 11 വരെയാണ് നിര്‍ത്തിവെക്കുക. കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടര്‍ന്ന് സുപ്രീം കമ്മറ്റിയാണ് ഇതിനുള്ള നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവ വഴി ഓണ്‍ലൈനായി സേവനങ്ങള്‍ ലഭ്യമാക്കും.
Post Your Comments