Latest NewsNattuvarthaNews

തൃശ്ശൂർ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം

തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയില്‍ ഇന്ന് 3567 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1686 പേര്‍ രോഗമുക്തരായിരിക്കുന്നു. ജില്ലയില്‍ കൊറോണ വൈറസ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 39,520 ആയി ഉയർന്നു. തൃശ്ശൂര്‍ സ്വദേശികളായ 106 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,62,193 ആയി ഉയർന്നു. 1,21,856 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റിറേറ്റ് 29.34% ആണ്. ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 3522 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തിയ 21 പേര്‍ക്കും, 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button