ടോട്ടൻഹാം പരിശീലകനായി ജോസ് മൗറീനോയ്ക്ക് ഒരു കിരീടം പോലും നേടാൻ ആയില്ല എന്നതിൽ തനിക്ക് വിഷമമുണ്ടെന്ന് ടോട്ടൻഹാം താരം ഹ്യൂങ് മിൻ സൺ. മൗറീനോ കിരീടം നേടാത്തതിൽ തനിക്ക് നല്ല സങ്കടമുണ്ട്. മൗറീനോ പരിശീലിപ്പിച്ച ക്ലബുകളിലെല്ലാം അദ്ദേഹം കിരീടം നേടിക്കൊടുത്തു. അദ്ദേഹം കിരീടം നേടാത്ത ഒരേയൊരു ക്ലബാണ് ടോട്ടൻഹാം എന്നതിലും തനിക്ക് സങ്കടമുണ്ടെന്ന് സൺ പറഞ്ഞു.
മൗറീനോ ഇപ്പോഴും തന്റെ ഓർമകളിൽ ഉണ്ടാകുമെന്നും ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് അദ്ദേഹമെന്നും സൺ പറഞ്ഞു. ടോട്ടൻഹാം വിട്ട മൗറീനോ ഇനി ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനായി അടുത്ത സീസൺ മുതൽ ചുമതലയേൽക്കും.
റോമയുടെ നിലവിലെ പരിശീലകനായ ഫൊൻസെക ഈ സീസൺ അവസാനം ക്ലബ് വിടും എന്ന് റോമ നേരത്തെ അറിയിച്ചിരുന്നു. അവസാന കുറച്ചു സീസണുകളായി മോശം ഫോമിൽ തുടരുന്ന റോമയ്ക്ക് മൗറീനോയുടെ വരവ് പ്രതീക്ഷ നൽകും.
Post Your Comments