COVID 19KeralaLatest NewsNewsIndia

കേരളത്തിന് 4.75 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി എത്തിച്ച് നൽകി കേന്ദ്രസർക്കാർ

തി​രു​വ​ന​ന്ത​പു​രം : കേരളത്തിനായി 4.75 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി എത്തിച്ച് നൽകി കേന്ദ്രസർക്കാർ. ഇന്ന് രാ​വി​ലെ​ 75,000 ഡോ​സ് കൊ​വാ​ക്സി​നും, രാത്രിയില്‍ നാ​ല് ല​ക്ഷം ഡോ​സ് കൊ​വി​ഷീ​ല്‍​ഡും എത്തി. ബുധനാഴ്ച തിരു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യും.

Read Also : നേമത്ത് എല്‍ഡിഎഫിനും മഞ്ചേശ്വരത്ത് യുഡിഎഫിനും വോട്ട് ചെയ്തുവെന്ന് എസ് ഡി പി ഐ സംസ്ഥാന അധ്യക്ഷൻ 

രണ്ട് ലക്ഷമായി സം​സ്ഥാ​ന​ത്തെ ആ​കെ വാ​ക്സി​ന്‍ സ്റ്റോ​ക്ക് കുറഞ്ഞിരിക്കുമ്പോൾ ആണ് ഇപ്പോള്‍ കൂടുതല്‍ വാക്‌സിനുകള്‍ എത്തിയിരിക്കുന്നത്. സം​സ്ഥാ​ന​ത്ത് ഇന്ന് വിതരണം ചെയ്തത് 63,381 ഡോ​സ് വാ​ക്സി​നാ​ണ്. 75,76,588 ഡോസ് വാക്‌സിന്‍ ആണ് ഇതോടെ സംസ്ഥാനത്ത് ഇന്ന് വരെ ആ​കെ വി​ത​ര​ണം ചെ​യ്ത വാ​ക്സി​ന്‍ ഡോ​സു​ക​ള്‍.

ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ഇ​ന്ന് മി​ക്ക ജി​ല്ല​ക​ളി​ലും വാ​ക്സി​നേ​ഷ​ന്‍ ന​ട​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ന്‍ സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ ആയിരുന്നു ഇത്. പ​ല​യി​ട​ങ്ങ​ളി​ലും സാ​ധാ​ര​ണ പ്ര​തി​ദി​നം വി​ത​ര​ണം ചെ​യ്യു​ന്ന വാ​ക്സി​ന്‍ ഡോ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്ന് ഡോ​സു​ക​ള്‍ മാ​ത്ര​മാ​ണ് സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button