കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 4788 പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 17 പേർക്കും പോസിറ്റീവ് ആയിരിക്കുന്നു.123 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4646 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 18100 പേരെ പരിശോധനക്ക് വിധേയരാക്കിയിരിക്കുന്നു.
ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ് എൽടി സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 3934 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 27.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 49082 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
Post Your Comments