കോഴിക്കോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകച്ചവടം നടത്തിയെന്ന പിണറായി വിജയന്റെ ആരോപണം തള്ളിക്കളഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് വോട്ട് കുറഞ്ഞുവെന്നും, പാർട്ടിക്ക് സംഭവിച്ച തോൽവിയുടെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന അദ്ധ്യക്ഷനായ തനിക്കാണെന്നും അദ്ദേഹം പറഞ്ഞു. തോൽവിയെ സംബന്ധിച്ചുളള വിശദാംശങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
കോവിഡ്; വരാനിരിക്കുന്നത് മൂന്നാം തരംഗം, വരാതിരിക്കാൻ മൂന്ന് വഴികൾ മാത്രമെന്ന് എയിംസ് മേധാവി
ബി.ജെ.പി വോട്ട് കച്ചവടം നടത്തിയെന്നും, ബി.ജെ.പിയ്‌ക്ക് വോട്ട് കുറഞ്ഞുവെന്നും അഭിപ്രായപ്പെടുന്ന ഇടത് മുന്നണിയ്‌ക്ക് 2016 തെരഞ്ഞെടുപ്പിനെക്കാൾ 8 ശതമാനം വോട്ട് 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞുവെന്നും, ഈ വോട്ട് സി.പി.എം വിറ്റോയെന്നും അതിന്റെ പണം എ.കെ.ജി സെന്ററിലേക്കോ അതോ ധർമ്മടത്തേക്ക് ആണോ പോയതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ, കുണ്ടറ, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ ഇടത് മുന്നണിക്ക് വോട്ട് കുറഞ്ഞുവെന്നും, അതും വോട്ട് കച്ചവടത്തിന്റെ ഭാഗമായിരുന്നോ എന്നും സുരേന്ദ്രൻ ചോദിച്ചു.
Post Your Comments