ദമ്മാം: മംഗളൂരു സ്വദേശി അബ്ദുറഹ്മാൻ മാമു (61) ദമ്മാമിൽ നിര്യാതനായിരിക്കുന്നു. സ്വകാര്യ സ്ഥാപനത്തിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് ശരീരം തളർന്ന് ഒരു വർഷത്തോളമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്. ആറുമാസത്തോളം വെൻറിലേറ്ററിലായിരുന്നു ഇദ്ദേഹം. പിന്നീട് ആശുപത്രി എമർജൻസി കെയർ റൂമിൽ ചികിത്സ തുടർന്നു.
നാട്ടിലേക്ക് കൊണ്ടുപോവാൻ ശ്രമം നടത്തിയെങ്കിലും കോവിഡ് സാഹചര്യത്തിൽ സ്ട്രെച്ചർ സൗകര്യമുള്ള വിമാനം ലഭ്യമല്ലാത്തതിനാൽ നീണ്ടു പോവുകയായിരുന്നു ഉണ്ടായത്. അതിനിടയിൽ കഴിഞ്ഞ ദിവസം സ്ഥിതി മോശമായി. മൃതദേഹം ദമ്മാമിൽ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. നാട്ടിൽ ഭാര്യയും രണ്ടു മക്കളുമുണ്ട്.
Post Your Comments