Latest NewsKeralaNews

ബോട്ട് ഓടിക്കാൻ കഴിഞ്ഞില്ല; കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു

കുമരകം: കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു. കോട്ടയത്താണ്‌ സംഭവം. തോട്ടിൽ പോള നിറഞ്ഞതിനാൽ രോഗിയെ ബോട്ടുമാർഗം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് കോവിഡ് ബാധിതൻ സമയത്ത് ചികിത്സ കിട്ടാതെ മരിച്ചത്. അയ്മനം ഗ്രാമപ്പഞ്ചായത്തിലെ വാദ്യമേക്കരി കറുകപ്പറമ്പിൽ രാജപ്പനാണ് മരിച്ചത്. 60 വയസായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.

Read Also: വിടവാങ്ങിയത് പല പ്രമുഖ ചിത്രങ്ങളിലെയും പരിചിത മുഖം: മേള രഘുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടു. എന്നാൽ, പെണ്ണാർ തോട്ടിൽ പോള നിറഞ്ഞതിനാൽ രാത്രിയിൽ ബോട്ട് ഓടിക്കാൻ കഴിയില്ലായിരുന്നു. അതിനാൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാനും കഴിഞ്ഞില്ല.

വെള്ളിയാഴ്ച രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ചേർത്തല കെ.വി.എം. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രാജപ്പന് കോവിഡ് സ്ഥിരീകരിച്ചത്.

Read Also: സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരേയും സമീപിച്ചിട്ടില്ല, മകളെ നോമിനേറ്റ് ചെയ്തത് യോഗ്യതയുടെ അടിസ്ഥാനത്തില്‍

വാഹനസൗകര്യമില്ലാത്തിനാൽ വാദ്യമേക്കരിയിലെ ജനങ്ങൾ, പെണ്ണാർതോട്ടിലൂടെ ബോട്ടിലാണ് പുറംലോകത്തെത്താറുള്ളത്. തോട്ടിൽ പോള നിറഞ്ഞതിനാൽ, ചീപ്പുങ്കൽ-മണിയാപറമ്പ് റൂട്ടിലെ ജലഗതാഗത വകുപ്പിന്റെ ബോട്ടും സർവീസ് നിർത്തിയിരിക്കുകയാണ്. തോട്ടിലെ പോള നീക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button