തിരുവനന്തപുരം: കോവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ഗ്രാമീണ മേഖകളിലേയ്ക്കും രണ്ടാം തരംഗം വ്യാപിച്ചുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുവെന്നും, സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തില്‍ രണ്ടാം തരംഗത്തില്‍ ഗ്രാമങ്ങളില്‍ കോവിഡ് ബാധ വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമീണ മേഖകളിലേയ്ക്കും രണ്ടാം തരംഗം വ്യാപിച്ചു എന്നാണ് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നതെന്നും ഇന്ത്യയില്‍ മരണങ്ങള്‍ വര്‍ധിക്കാന്‍ ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഗാമീണ മേഖലകളില്‍ ആരോഗ്യസംവിധാനങ്ങുടെ ദൗര്‍ലഭ്യം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയെന്നും, രോഗം ഇനിയും വര്‍ധിക്കുമെന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധന കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ച് കേരളത്തില്‍ ആരോഗ്യമേഖല ശക്തമായി പ്രവര്‍ത്തിക്കുന്നത് ആശ്വാസകരമാണെന്നും. ഗ്രാമപ്രദേശങ്ങളിലും നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചകള്‍ ഇല്ലാതെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ ആരോഗ്യ പ്രവർത്തകരിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ സന്നദ്ധരായിരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments