KeralaLatest NewsNews

ഒരുജിഹാദിയും അല്ല.. എസ്ഡിപിഐയും അല്ല, മാപ്പുപറയണമെങ്കില്‍ അമീന്റെ ദേ…കഴുത്തിലേ ശ്വാസം നിലയ്ക്കണം; ട്വിസ്റ്റ്

ഓര്‍മ വച്ച കാലം തൊട്ട് നല്ലൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ് ഞാന്‍.

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ തോറ്റ പി.സി.ജോര്‍ജിന് നേരെ വധഭീഷണി മുഴക്കിയ ഈരാറ്റുപേട്ട സ്വദേശി അമീന്‍ എന്ന യുവാവ് സോഷ്യൽ മീഡിയയിലൂടെ മാപ്പുപറഞ്ഞ സംഭവത്തില്‍ ട്വിസ്റ്റ്. വീഡിയോയുടെ രണ്ടാം ഭാഗം വന്നപ്പോള്‍ താന്‍ ഇങ്ങനെ മാപ്പ് പറയുമെന്ന് പിസി പ്രതീക്ഷിച്ചുകാണും എന്നാണ് യുവാവിന്റെ പരിഹാസം.

സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് യുവാവ് ഫേസ്‌ബുക്ക് വീഡിയോയുമായി വീണ്ടും രംഗത്തെത്തിയത്. തനിക്ക് പിസി ജോര്‍ജിനോട് വ്യക്തിപരമായി ദേഷ്യം ഇല്ലെന്നും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും യുവാവ് പറയുന്നു. പെട്ടെന്നുള്ള ആവേശത്തിലും ദേഷ്യത്തിലും താന്‍ പറഞ്ഞുപോയതാണെന്നും ഇയാള്‍ കൈകൂപ്പി കൊണ്ടുപറയുന്നു.’ ഒകെയല്ലേ പിസി ഇതാണോ താന്‍ എന്റെ കൈയില്‍ നിന്ന് പ്രതീക്ഷിച്ചത്…? എന്നും പറഞ്ഞു വീണ്ടും വെല്ലുവിളിക്കുകയാണ് യുവാവ്

read also:നേമത്ത് എല്‍ഡിഎഫിനും മഞ്ചേശ്വരത്ത് യുഡിഎഫിനും വോട്ട് ചെയ്തുവെന്ന് എസ് ഡി പി ഐ സംസ്ഥാന അധ്യക്ഷൻ

യുവാവിന്റെ വീഡിയോയുടെ പൂര്‍ണരൂപം:

എന്റെ പേര് അമീന്‍..ന്നാണ്..കുറച്ചുമണിക്കൂറുകളായി വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിലെ വ്യക്തിയാണ് ഞാന്‍. പിസി ജോര്‍ജ് സാറിനെതിരെ വളരെ മോശമായ രീതിയില്‍ വാക്കുകള്‍ ഉപയോഗിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും ഒക്കെ…ഒരു പാട്കമന്റുകള്‍ വരുന്നുണ്ട്. എന്റെ വാക്കുകള്‍ ഏതെങ്കിലും പിസി ജോര്‍ജ് സാറിനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ ക്ഷമ ചോദിക്കുന്നു. ( കൈകൂപ്പുന്നു) പെട്ടെന്നുള്ള ആവേശത്തിലും ദേഷ്യത്തിലും ഒക്കെ, ഞാന്‍ പറഞ്ഞുപോയതാണ്.

പിസി ജോര്‍ജ് സാറിനെതിരെ എനിക്ക് വ്യക്തിപരമായ ദേഷ്യം ഒന്നും തന്നെയില്ല.എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. (കൈകൂപ്പി….മാസ്‌ക് മാറ്റി ചിരിക്കുന്നു) ഒകെയല്ലേ പിസി ഇതാണോ താന്‍ എന്റെ കൈയില്‍ നിന്ന് പ്രതീക്ഷിച്ചത്…?മാപ്പുപറയണമെങ്കില്‍ അമീന്റെ ദേ…(കഴുത്തിലേക്ക് വിരല്‍ ചൂണ്ടി)ശ്വാസം നിലയ്ക്കണം..ഫേസ്‌ബുക്കില്‍ ഇരുന്ന് കുത്തിക്കുറിക്കുന്ന തന്റെ ശിങ്കിടികളോടേ…ഡയക്‌ട് വരാന്‍ പറ..ഞാന്‍ റെഡിയാ..പിന്നെ എനിക്ക് ഒരുമുദ്ര കുത്തി തന്നിട്ടുണ്ട്..ജിഹാദിയെന്നും എസ്ഡിപിഐ എന്നും ഒക്കെ..നമുക്ക് എതിരെ ഒരുതെറ്റായ ആരോപണം വരുമ്ബോള്‍ അത് തിരുത്തുക എന്നുള്ളത് എന്റെ ബാധ്യതയാണ്. അതിന് വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്തത്. ഞാന്‍ ഒരുജിഹാദിയും അല്ല, എസ്ഡിപിഐയും അല്ല. ഓര്‍മ വച്ച കാലം തൊട്ട് നല്ലൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ് ഞാന്‍.

ഈരാറ്റുപേട്ടയില്‍ ഇനി കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഇതിനു അതെ ഭാഷയിൽ പി സി ജോർജ്ജ് മറുപടി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button