തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് എബിവിപി. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുമ്പോൾ കേരളത്തില്‍ കോവിഡ് വാക്സിനേഷന് രജിസ്ട്രേഷന് പോലും കൃത്യമായി നടക്കുന്നില്ല. പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക്ക് രജിസ്ട്രേഷന് നടത്തുവാനോ വാക്സിനേഷന് കുത്തിവെപ്പ് നടത്തുവാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എംഎം ഷാജി ആരോപിച്ചു.
Read Also : പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച സംഭവം : പ്രതി പിടിയിൽ
കോവിഡ് കേസുകള്‍ നിരന്തരമായി വര്‍ധിച്ചു വരുന്ന ഗൗരവപരമായ സാഹചര്യമാണ് കേരളത്തിലുള്ളത്. വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എംഎം ഷാജി ആവശ്യപ്പെട്ടു.
Post Your Comments