Latest NewsIndiaNews

ബം​ഗ്ലാ​ദേ​ശി​ൽ സ്​​പീ​ഡ്​ ബോ​ട്ട്​ മ​റി​ഞ്ഞ്​ 26 പേ​ർക്ക് ദാരുണാന്ത്യം

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ യാ​ത്ര സ്​​പീ​ഡ്​ ബോ​ട്ട്​ മ​റി​ഞ്ഞ്​ 26 പേ​ർക്ക് ദാരുണാന്ത്യം. മു​ൻ​ഷി​ഗ​ഞ്ച്​ ജി​ല്ല​യി​ലെ പ​ത്മ ന​ദി​യി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ എ​​ട്ടോ​ടെ​യാ​ണ്​ ഞെട്ടിക്കുന്ന ദാരുണ സം​ഭ​വം ഉണ്ടായിരിക്കുന്നത്. നി​ര​വ​ധി​ യാ​ത്ര​ക്കാ​രു​മാ​യി നീ​ങ്ങി​യ ബോ​ട്ട്​ കാ​ർ​ഗോ ബോ​ട്ടു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു ഉണ്ടായത്.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച്​ അ​നു​വ​ദി​ക്ക​പ്പെ​ട്ട​തി​ലും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി മ​ദ​രി​പൂ​ർ ജി​ല്ല​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ബോ​ട്ട്. നി​ര​വ​ധി പേ​ർ​ക്കാ​യി തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​വ​രെ തി​ര​ച്ചി​ൽ തുടരുകയുണ്ടായി. ”26 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ ഇ​തു​വ​രെ ല​ഭി​ച്ച​ത്. എ​ത്ര യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ വി​വ​ര​മി​ല്ല. തി​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ട്​” -പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ആ​ഷി​ഖ്​ റ​ഹ്​​മാ​ൻ പ​റ​ഞ്ഞു. ബോ​ട്ട് ​ലൈ​സ​ൻ​സ്​ ഇ​ല്ലാ​ത്ത ഡ്രൈ​വ​റാ​യി​രു​ന്നു​വെ​ന്നും​ വി​വ​ര​മു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പറയുകയുണ്ടായി. 25 പു​രു​ഷ​ന്മാ​രു​ടെ​യും ഒ​രു സ്​​ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ​മാ​ണ്​ ലഭിച്ചിരിക്കുന്നത്​.

കൊറോണ വൈറസ് രോഗ വ്യാ​പ​നം കാ​ര​ണം ബം​ഗ്ലാ​ദേ​ശി​ൽ ബു​ധ​നാ​ഴ്​​ച വ​രെ ലോ​ക്​​ഡൗ​ണാ​ണ്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​റം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത്​ പ​തി​വാ​യ​തി​നാ​ൽ ഒാ​രോ വ​ർ​ഷ​വും രാ​ജ്യ​ത്ത്​ നൂ​റി​ല​ധി​കം പേ​ർ ബോ​ട്ട്​ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ക്കു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button