Latest NewsKeralaNews

‘ഇനി ഈരാറ്റുപേട്ട പരിസരത്ത് കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ തല്ലും’; പിസി ജോര്‍ജിന് യുവാവിന്റെ വധഭീഷണി

ഒരു എംഎല്‍എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയ പി.സി.ജോര്‍ജിന് വധഭീഷണിയുമായി ഈരാറ്റുപേട്ട സ്വദേശി. ഈരാറ്റുപേട്ടയില്‍ ഇനി കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നാണ് ഫേസ്‌ബുക്കിലൂടെ യുവാവ് ഭീഷണി.

‘ഒരു ഇലക്ഷന്‍ ഒക്കെയാകുമ്ബോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പിസി ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎല്‍എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പൊലീ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും.’- യുവാവ് വീഡിയോയിൽ പറഞ്ഞു.

read also:തിരുവനന്തപുരത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ജില്ലാ ഭരണകൂടം

മുസ്ലിം വിരുദ്ധ പരമാര്‍ശങ്ങളും ലൗ ജിഹാദ് ഉണ്ടെന്ന് ആക്രോശങ്ങളുമെല്ലാം പിസിയ്ക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button