Latest NewsKeralaNews

പണം ലഭിച്ചില്ല; യുവാവ് പെട്രോള്‍ ഒഴിച്ച്‌ എ ടി എമ്മിന് തീയിട്ടു

സംഭവത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കാർഡ് ഇട്ടിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എ ടി എമ്മിന് തീയിട്ടു യുവാവ്. കൊച്ചിന്‍ യൂണിവേഴ്സിറ്റി ക്യാംപസില്‍ ആണ് സംഭവം. ഞായറാഴ്ച്ച വൈകുന്നേരം 7.45ന് എറണാകുളം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്ബസിലെ എസ് ബി ഐയുടെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയ യുവാവാണ് പെട്രോൾ ഒഴിച്ച് തീയിട്ടത്.

read also: കോവിഡ്​ ദുരിതാശ്വാസ സംഭാവന പി.​എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ നല്‍കില്ലെന്ന് ആസ്​ട്രേലിയന്‍ താരം പാറ്റ്​ കമ്മിന്‍സ്​

കുപ്പിയില്‍ പെട്രോളുമായി ആണ് യുവാവ് എ ടി എം കൗണ്ടറില്‍ എത്തിയത്. കാര്‍ഡ് മെഷിനില്‍ ഇട്ടു. പണം കിട്ടാതെ വന്നതിനെ തുടര്‍ന്ന് എ ടി എം മെഷീനില്‍ പെട്രോള്‍ ഒഴിച്ചു. തീ വേഗത്തില്‍ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് യുവാവ് പുറത്തേക്ക് ചാടി. തീ പിടിച്ചതിനെ തുടര്‍ന്ന് എ ടി എം തകരാറിലായി.

മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. സംഭവത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button