Latest NewsKeralaNews

” മകളെ വിവാഹം കഴിച്ചു കൊടുത്തത് സമുദായ വോട്ട് ലഭിക്കാൻ ” ; പിണറായി വിജയനെ പരിഹസിച്ച് ഹിന്ദു ഐക്യവേദി നേതാവ്

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു. മകളെ ഒരു മുസ്ലീമിന് വിവാഹം കഴിച്ചു കൊടുത്തത് സമുദായ വോട്ടിന് വേണ്ടിയാണെന്ന് ബാബു ഫെയിസ്ബുക്കിൽ കുറിച്ചു. മകളെ ഒരു മുസ്ലീമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടർഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റായിയെന്ന് ബാബു കുറിച്ചു.

Read Also : മമത ബാനര്‍ജിക്ക് അഭിനന്ദനവുമായി മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

സിഎഎ ഒരു കാരണവശാലും നടപ്പാക്കില്ല ….. കേരളത്തിൽ മുസ്ലീങ്ങൾക്ക് വേണ്ടിയുള്ള കോൺസൻട്രേഷൻ ക്യാമ്പുകൾ തുറക്കില്ല …..പിന്നെ അയോദ്ധ്യ , ഗുജറാത്ത് , ശൂലം, ഗർഭിണി,പശു, ആൾക്കൂട്ടക്കൊലപാതകം തുടങ്ങിയ ചേരുവകൾ ആവശ്യം പോലെ സമാസമം ചേർത്ത് ആവർത്തിച്ച് പ്രചരിപ്പിച്ചപ്പോൾ കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയൻ അവരുടെ മദ്നിയോ സക്കീർ നായിക്കോ ആയി മാറി.

ഇതൊന്നും കൂടാതെ മുസ്ലിം സമുദായത്തിന്റെ ഹൃദയത്തെ സ്വാധീനിച്ച ഏറ്റവും ശ്രദ്ധാർഹമായ ഒരു കാര്യമായിരുന്നു മകളുടെ വിവാഹം. മകളെ ഒരു മുസ്ലീമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടർഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് Fixed deposit ആയി പകരം ലഭിക്കുമെന്നറിയാവുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് പിണറായി വിജയൻ. അത് ഫലം കണ്ടു. പച്ച വിപ്ലവാഭിവാദ്യങ്ങൾ സഖാവെ …..

https://www.facebook.com/rvbabu.babu.9/posts/3920040534780261

shortlink

Related Articles

Post Your Comments

Related Articles


Back to top button