കോട്ടയം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ഗാന്ധിയെ വലയം ചെയ്ത ആള്‍ക്കൂട്ടം യുഡിഎഫിനു പ്രതീക്ഷിച്ച നേട്ടം സമ്മാനിച്ചില്ലെന്ന് വിലയിരുത്തൽ. പാലായില്‍ ഒഴികെ തരംഗമായി മാറാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ റോഡ് ഷോകള്‍ക്കും ജനസന്പര്ക്കങ്ങള്ക്കും സാധിച്ചില്ല. മാത്രമല്ല കോട്ടയത്തെ യുഡിഎഫ് കോട്ടയില്‍ ഇത്തവണ നേരിയ വിള്ളലുണ്ടായെന്ന് വിധിയെഴുത്ത് വ്യക്തമാക്കുന്നു.
പാലായിലെ മാണി സി. കാപ്പന്റെ വിജയം ഏറെക്കുറെ വ്യക്തിപരം എന്നേ പറയാനാകൂ. രാഹുല്‍ നടത്തിയ പ്രചാരണത്തിലും ഉമ്മന്‍ ചാണ്ടിയുടെ താരത്തിളക്കം കുറഞ്ഞതും തിരുവഞ്ചൂരിന്റെയും മോന്‍സ് ജോസഫിന്റെയും ഭൂരിപക്ഷം ഇടിഞ്ഞതും ശ്രദ്ധേയം. കാഞ്ഞിരപ്പള്ളിയില്‍ ജോസഫ് വാഴയ്ക്കനും പൂഞ്ഞാറില്‍ ടോമി കല്ലാനിക്കും കരുത്തുപകരാന്‍ രാഹുല്‍ ഷോകള്‍ക്ക് കഴിഞ്ഞില്ല.
പത്തനംതിട്ടയിലും ആലപ്പുഴയിലും കൊല്ലത്തും ജനങ്ങളെ ഇളക്കിമറിച്ച സമ്മേളനങ്ങള്ക്കുശേഷമാണ് രണ്ടുഘട്ടമായി കോട്ടയം ജില്ലയിലേക്ക് രാഹുല്‍ ഗാന്ധി കടന്നുവന്നത്. ആ ജില്ലകളിലും യുഡിഎഫ് ഏറെ പിന്നോട്ടുപോയി.
Post Your Comments