തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായത് കനത്ത പരാജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തോളം സീറ്റിൽ യുഡിഎഫ് ജയിച്ചത് ബിജെപി വോട്ട് മറിച്ചതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വോട്ട് ശതമാനത്തിലും ഇടിവുണ്ടായിട്ടുണ്ട്.
Read Also: നേരിയ ആശ്വാസം; സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി
വോട്ടു കച്ചവടം നടന്നില്ലായിരുന്നുവെങ്കിൽ യുഡിഎഫിന്റെ പതനത്തിന് ആഘാതം കൂടിയേനെ. ബിജെപിയുടെ കൂട്ടുകെട്ട് വഴി വിജയം നേടാമെന്നായിരുന്നു യുഡിഎഫിന്റെ കണക്കുക്കൂട്ടൽ. പുറത്തു കാണിച്ചതിനേക്കാൾ വലിയ വോട്ടു കച്ചവടമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ചാലക്കുടി, കോവളം, പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിലെ യുഡിഎഫ് ജയത്തിന് കാരണം വോട്ട് കച്ചവടമാണ്. ബിജെപി വോട്ട് മറിച്ചിട്ടും എൽഡിഎഫ് വിജയിച്ചു. 2016 ലേതിനേക്കാൾ 90 മണ്ഡലങ്ങളിൽ ബിജെപിയ്ക്ക് വോട്ട് കുറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments