കോട്ടയം : നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറില്‍ വിജയം പ്രതീക്ഷിച്ചിരുന്നതായി കേരള ജനപക്ഷം സ്ഥാനാര്‍ഥി പിസി ജോര്‍ജ്. ഇരുപതിനായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബൂത്ത് കമ്മിറ്റിയില്‍ വിളിച്ചപ്പോഴൊക്കെ അറിയാന്‍ കഴിഞ്ഞത് ഇരുപതിനായിരത്തിലധികം ഭൂരിപക്ഷം കിട്ടുമെന്നാണ്. ബൂത്ത് പ്രസിഡന്റുമാര്‍ തന്നെ ലിസ്റ്റിലും അങ്ങനെ തന്നെയാണുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ അഞ്ച് പഞ്ചായത്തിലും ദയനീയമായിരുന്നു വോട്ടുനില. പൂഞ്ഞാറില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹം എനിക്കെതിരായായിരുന്നു. എട്ടായിരത്തോളം വോട്ടുകള്‍ കുറയുമെന്നായിരുന്നു കണക്കുകൂട്ടല്‍. അത് കൃത്യമായിരുന്നു. ആ കണക്കിലൊന്നും തെറ്റ് വന്നില്ല. തെറ്റിയത് കാഞ്ഞിരപ്പള്ളിയിലെ അഞ്ച് താലൂക്കില്‍ മാത്രമാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.
Read Also : ഇ.ശ്രീധരന്‍ തുറന്നത് എം.എല്‍.എ ഓഫീസല്ല, ഓഫീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടു
‘എല്‍ഡിഎഫിന് 70 സീറ്റ് കിട്ടുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അത് കൂടി. യുഡിഎഫിന് 68 കിട്ടുമെന്ന് വിചാരിച്ചു. എന്നാല്‍ യുഡിഎഫ് ഇത്രയും ഗതികേടിലാവുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. യുഡിഎഫ് ഇനി ഇങ്ങനെ പോയിട്ട് കാര്യമില്ല. മുന്നണി പിരിച്ചുവിടണം. യുഡിഎഫിന് രക്ഷപ്പെടാനാവില്ല. ചെന്നിത്തല പലതും പറയുന്നുണ്ടെങ്കിലും അത് കേള്‍ക്കാനാളില്ല. ലീഗിന്റേയും പ്രശ്‌നം അതാണെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേർത്തു.
Post Your Comments