Latest NewsNewsIndia

രാജ്യം ലോക്ക്ഡൗണിലേയ്ക്ക്? അന്തിമ തീരുമാനം ഉടൻ

ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ ദുർബലവിഭാഗങ്ങൾക്കുള്ള സഹായം കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കണോയെന്ന് ആലോചിക്കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം. കേന്ദ്രസർക്കാരിൻറെ വാക്സീൻ നയം മൗലിക അവകാശത്തിൻറെ ലംഘനമാകുമെന്നും അത് തിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

Read Also: നായകനെ മാറ്റിയിട്ടും ഫലമില്ല; ഹൈദരാബാദിനെതിരെ രാജസ്ഥാന് 55 റണ്‍സ് ജയം

ആശുപത്രി പ്രവേശനത്തിന് ദേശീയ നയം രൂപീകരിക്കണം. അതു വരെ പ്രാദേശിക രേഖകളില്ലെന്ന പേരിൽ ആർക്കും പ്രവേശനം നിഷേധിക്കരുത്. ഓക്സിജൻ ക്ഷാമം തീർക്കാൻ നാലുദിവസത്തിനുള്ളിൽ സംഭരണം ഉറപ്പാക്കണം. ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ ദുർബലവിഭാഗങ്ങൾക്കുള്ള സഹായം കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button