കൊടുവള്ളി: കൊറോണ വൈറസ് രോഗവും ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. കരുവൻപൊയിൽ വാഴപ്പുറത്ത് വി.പി.റിയാസ് (35 ) ആണ് തിങ്കളാഴ്ച്ച രാവിലെ മരിച്ചത് .
സോളിഡാരിറ്റി കൊടുവള്ളി ഏരിയാ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പിതാവ്: അബ്ദുറഹ്മാൻ (റിട്ട. പ്രധാന അധ്യാപകൻ പന്നൂർ ഗവ.ഹൈസ്കൂൾ). മാതാവ്: ഇ.സഫിയ. ഭാര്യ: ഹുസ്ന ബക്കർ കൊടിയത്തൂർ. മക്കൾ: റബീഹ് റഹ്മാൻ, ഇസ്സ ഫാത്തിമ, അലിഫ് (വിദ്യാർഥികൾ),ബിസ്മ ബിൻത്. സഹോദരങ്ങൾ ഷബീർ, ജാബിർ (ജിദ്ദ).
Post Your Comments