ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗത്തിൽ കേരളം അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും വ്യാപന തീവ്രത ഏറ്റവും രൂക്ഷമാണെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
കോവിഡ് രോഗികൾ അനാവശ്യമായി സിടി സ്കാൻ ചെയ്യരുത്. നേരിയ ലക്ഷണങ്ങളുള്ളവർക്ക് സ്കാനിംഗ് ആവശ്യമില്ല. സ്കാനിംഗ് റേഡിയേഷൻ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. രാജ്യത്ത് ആവശ്യത്തിന് ഓക്സിജൻ സ്റ്റോക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈട്രജൻ പ്ലാൻ്റുകൾ കൂടി ഓക്സിജൻ പ്ലാൻ്റുകളാക്കിയിട്ടുണ്ട് എന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചു.
1500 PSA oxygen generation plants are being developed. To increase availability of oxygen we’re working on converting nitrogen plants into oxygen plants. We’ve identified 14 industries with PSA nitrogen plants, 37 plants have also been identified: Joint Secy, Health Ministry pic.twitter.com/3syXCBSi5G
— ANI (@ANI) May 3, 2021
Post Your Comments