KeralaLatest NewsNews

യുഡിഎഫിന്റെ വോട്ട് ട്വന്റി ട്വന്റി നേടിയെങ്കിൽ അത് കോൺഗ്രസ്സിന്റെ കഴിവുകേട് ; സാബു എം ജേക്കബ്ബ്

കൊച്ചി : നിയമസഭ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ ജയിച്ചില്ലെങ്കിലു൦ ട്വന്റി ട്വന്റി ക്ക് ഉണ്ടായത് വലിയ രാഷ്ട്രീയ വിജയമെന്ന് പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ്. എട്ട് മണ്ഡലങ്ങളിൽ ബിജെപിയെ പിന്തള്ളി ജില്ലയിലെ 14 ശതമാനം വോട്ട് നേടാനായെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ ബി ടീമാണ് ട്വന്റി ട്വന്റി എന്ന പി ടി തോമസിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. യുഡിഎഫ് വോട്ട് ട്വന്റി ട്വന്റി നേടിയെങ്കിൽ അത് കോൺഗ്രസ്സിന്റെ കഴിവുകേട് ആണെന്നും അദ്ദേഹം പറഞ്ഞു.

Read Also :  കനലണഞ്ഞു ചാമ്പലായി; ബംഗാളിൽ ഇടതുപക്ഷത്തിന് സമ്പൂർണ്ണ പരാജയം, ബി.ജെ.പിക്ക് വൻ മുന്നേറ്റം, കണക്കുകളിങ്ങനെ

കുന്നത്തുനാട്, കൊച്ചി,കോതമംഗലം,പെരുമ്പാവൂർ,വൈപ്പിൻ,മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തിയത്. എറണാകുളത്തും,തൃക്കാക്കരയിലും നാലാം സ്ഥാനം മാത്രമേ ലഭിച്ചുള്ളു. കൊച്ചിയിലും, കുന്നത്തുനാട്ടിലും എൽഡിഎഫ് വിജയത്തിന് ട്വന്‍റി ട്വന്‍റി നേടിയ വോട്ടുകൾ നിർണായകമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button