തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർധനവ്. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,200 രൂപയായി. ഗ്രാമിന് 20 രൂപയും വർധിച്ചിട്ടുണ്ട്. 4,400 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Read Also: പേരക്കുട്ടിയ്ക്ക് കോവിഡ് പകരുമോയെന്ന ആശങ്ക; വൃദ്ധ ദമ്പതികൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
തുടർച്ചയായി ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് സ്വർണ്ണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമായിരുന്നു ഇന്നലത്തെ വില. വെള്ളിയാഴ്ച്ച സ്വർണ്ണവിലയിൽ വൻ ഇടിവാണുണ്ടായത്. പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമായിരുന്നു വെള്ളിയാഴ്ച്ച സ്വർണ്ണത്തിന്റെ വില.
കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യാന്തര സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സ്വർണ്ണ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
Read Also: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി ഫൈസർ; 70 മില്യൺ ഡോളറിന്റെ മരുന്നുകൾ നൽകും
Post Your Comments