KeralaLatest NewsNews

ബി.ജെ.പിക്ക് വോട്ടുകള്‍ കൂടുതല്‍ കിട്ടിയ മണ്ഡലങ്ങളില്‍ സിപിഎമ്മിന് വോട്ട് ചോര്‍ച്ച, മറുപടിയില്ലാതെ പാര്‍ട്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം കുറിച്ചപ്പോഴും ബി.ജെ.പിക്ക് വോട്ടുകള്‍ കൂടുതല്‍ കിട്ടിയ മൂന്ന് മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് മൂന്നാംസ്ഥാനത്തേക്ക് തൂത്തെറിയപ്പെട്ടു. ബി.ജെ.പിയുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ത്രികോണ പോര് നടന്ന മണ്ഡലങ്ങളില്‍ മുന്നണിക്കുണ്ടായ കനത്ത തോല്‍വി എങ്ങനെയെന്ന് വരും ദിവസങ്ങളില്‍ നേതൃത്വം ആഴത്തില്‍ പരിശോധിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

Read Also : ബ്രാഹ്​മണ കോപം, തന്ത്രി കോപം, ആചാര ലംഘനം എന്നിവ കാരണം പിണറായിക്ക്​ കഷ്​ടകാലം; ജ്യോതിഷിയുടെ പ്രവചനം വൈറൽ

പാലക്കാട് വോട്ടെണ്ണി തുടങ്ങി ആദ്യ റൗണ്ടില്‍ തന്നെ മത്സരം ഷാഫിയും ശ്രീധരനും തമ്മിലായിരുന്നു. കഴിഞ്ഞ തവണ എന്‍.എന്‍ കൃഷ്ണദാസ് ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇത്തവണ സി.പി പ്രമോദ് എന്ന പുതുമുഖത്തിനെയായിരുന്നു എല്‍.ഡി.എഫ് അവിടെ പരീക്ഷിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നാം സ്ഥാനത്തായതിനൊപ്പം 2,242 വോട്ട് പിന്നെയും എല്‍ ഡി എഫിന് ഇത്തവണ കുറഞ്ഞു.

യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ കനത്ത പോരാട്ടമായിരുന്നു മഞ്ചേശ്വരത്തും കാസര്‍കോടും നടന്നത്. മഞ്ചേശ്വരത്ത് വി.വി രമേശന്‍ എന്ന കരുത്തനെ നിര്‍ത്തിയിട്ടും കഴിഞ്ഞതവണ നേടിയതിനെക്കാള്‍ രണ്ടായിരത്തി അഞ്ഞൂറോളം വോട്ട് എല്‍.ഡി.എഫിന് കുറയുകയായിരുന്നു.

മൂന്ന് മണ്ഡലങ്ങളിലേയും മൂന്നാം സ്ഥാനത്തെപ്പറ്റി പ്രതികരിക്കാന്‍ ജില്ലാ നേതൃത്വമോ സംസ്ഥാന നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button