Latest NewsNewsIndia

തൃണമൂൽ ഗുണ്ടകളുടെ അക്രമണം ഫേസ്ബുക്ക് ലൈവിൽ തുറന്നു പറഞ്ഞ ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തി

എന്റെ ഒരേയൊരു തെറ്റ് ഞാൻ ഒരു ബി.ജെ.പി പ്രവർത്തകനാണ് എന്നതാണ്'.

തെരഞ്ഞെടുപ്പ് വിജയത്തിന് മണിക്കൂറുകൾക്കകം ബി.ജെ.പി പ്രവർത്തകനെ കൊന്ന് തൃണമൂൽ ഗുണ്ടകൾ. ബി.ജെ.പി പ്രവർത്തകനായ അവിജിത് സർക്കാരാണ് കൊല്ലപ്പെട്ടത്. നേരത്തെ തൃണമൂൽ ഗുണ്ടകൾ നടത്തിയ അക്രമത്തെ കുറിച്ച് അവിജിത് ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. വീഡിയോ ഫേസ്ബുക്കിൽ പ്രചരിച്ച് മണിക്കൂറുകൾക്കകമാണ് അവിജിത് കൊലചെയ്യപ്പെട്ടത്.

‘അവർ എന്റെ കൺമുന്നിലാണ് ബോംബുകൾ എറിഞ്ഞ് എന്റെ വീടിനെയും പാർട്ടി ഓഫീസിനെയും നശിപ്പിച്ചത്. എന്റെ ഒരേയൊരു തെറ്റ് ഞാൻ ഒരു ബി.ജെ.പി പ്രവർത്തകനാണ് എന്നതാണ്’. അദ്ദേഹം ലൈവിൽ പറഞ്ഞു.

തന്റെ ദിവസങ്ങൾ പ്രായമുള്ള വളർത്ത് നായ്ക്കുഞ്ഞുങ്ങളെയും തൃണമൂൽ ഗുണ്ടകൾ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി അവിജിത് പറഞ്ഞു. തൃണമൂൽ നേതാക്കളായ പരേഷ് പോൾ, സ്വപൻ സമന്ദർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നും അവിജിത് വീഡിയോയിൽ പറഞ്ഞു. ഫേസ്ബുക്ക് ലൈവിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ തൃണമൂൽ ഗുണ്ടകൾ വീണ്ടും അവിജിത്തിനെ മർദ്ദിക്കുകയും കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button