KeralaLatest NewsNewsIndia

‘പിണറായ വിജയന്‍’, മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ച സിദ്ധാർഥിന് അക്ഷര തെറ്റ്? തിരുത്തി മലയാളികൾ

അഭിനന്ദനം അറിയിച്ച് പോസ്റ്റിട്ട താരത്തിന് അക്ഷരത്തെറ്റ് വന്നോ എന്ന് ചോദിക്കുകയാണ് മലയാളികൾ

ചെന്നൈ: കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ തമിഴ് താരം സിദ്ധാർഥ്. താരം പിണറായിയെ അഭിനന്ദിച്ചതാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. അഭിനന്ദനം അറിയിച്ച് പോസ്റ്റിട്ട താരത്തിന് അക്ഷരത്തെറ്റ് വന്നോ എന്ന് ചോദിക്കുകയാണ് മലയാളികൾ.

‘പിണറായ വിജയന്‍’ എന്നാണ് സിദ്ധാര്‍ഥ് ആദ്യം ട്വീറ്റ് ചെയ്തത്. പേരെഴുതിയതില്‍ തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി നിരവധിപേരാണ് രംഗത്തെത്തിയത്. ഇതോടെ വിശദീകരണവുമായി താരം വീണ്ടുമെത്തി. തനിക്ക് അക്ഷരത്തെറ്റ് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് താരം. ‘സ്പെല്ലിങ് ഒക്കെ എനിക്ക് അറിയാം മക്കളേ, ഞാന്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു’ എന്ന് നടന്‍ ട്വീറ്റ് ചെയ്തു. എന്തായാലും അടിച്ചു പൊളിച്ചു കേരളം എന്നാണ് സിദ്ധാര്‍ഥ് കുറിച്ചത്. പിണറായ എന്ന വാക്കിന് ഗംഭീരം അഥവാ അടിപൊളി എന്നാണ് തമിഴില്‍ അര്‍ഥം വരുന്നതെന്നാണ് കമന്റുകളില്‍ പലരും പറയുന്നത്.

മലയാളികള്‍ അടക്കം നിരവധിപ്പേരാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റില്‍ പ്രതികരണം പങ്കുവച്ചത്. സിദ്ധാർത്ഥിനെ കൂടാതെ തമിഴ് താരം പ്രകാശ് രാജ്, കമൽ ഹാസൻ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button