Latest NewsKeralaNews

പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവ് കേസ് പ്രതി ഷോക്കേറ്റ് മരിച്ചു

കൊച്ചി: പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഷോക്കേറ്റ് മരിച്ചു. എറണാകുളത്താണ് സംഭവം. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ടാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്.

Read Also: സംസ്ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും; നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി

അംബേദ്കർ സ്റ്റേഡിയം പരിസരത്തു നിന്നാണ് എറണാകുളം പോലീസിന് കീഴിലുള്ള പ്രത്യേക സംഘം നാല് കിലോ കഞ്ചാവുമായി രഞ്ജിത്തിനെ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെ പോലീസിനെ കബളിപ്പിച്ച് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. അംബേദ്കർ സ്റ്റേഡിയത്തിന് അകത്തേക്ക് കയറിയ ഇയാൾ സ്റ്റെപ്പിൽ നിന്നും താഴേക്ക് ചാടിയ ശേഷം സമീപത്തെ വൈദ്യുത പോസ്റ്റിൽ കയറി ലൈൻ കമ്പിയിലേക്ക് കടക്കവെയാണ് ഷോക്കേറ്റത്.

അഗ്‌നിശനമ സേനയെത്തിയാണ് രഞ്ജിത്തിന്റെ മൃതദേഹം താഴെയിറക്കിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Read Also: ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button