Latest NewsKeralaNews

‘നായന്മാരെല്ലാം തൻ്റെ പോക്കറ്റിലാണെന്ന സുകുമാരൻ നായരുടെ ധാരണ തെറ്റ്’; എൻഎസ്എസിനെതിരെ എ കെ ബാലൻ

പാലക്കാട് : എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എ കെ ബാലൻ. നായന്മാരെല്ലാം തൻ്റെ പോക്കറ്റിലാണെന്ന സുകുമാരൻ നായരുടെ ധാരണ തെറ്റിയെന്നും എ.കെ ബാലൻ പറഞ്ഞു. സുകുമാരൻ നായർ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല. എന്നാൽ തെറ്റായ സന്ദേശമാണ് സുകുമാരൻ നായർ നൽകിയതെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

”നിരീശ്വരവാദികളും ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന സുകുമാരൻ നായരുടെ പ്രസ്ഥാവന തെറ്റ്. അത് തെരഞ്ഞെടുപ്പ് ദിനം പറയാൻ പാടില്ലായിരുന്നു. ഇനിയെങ്കിലും സുകുമാരൻ നായർ തെറ്റ് തിരുത്തണം ”-എ കെ ബാലന്‍ പറഞ്ഞു.

Read Also  :  ‘ഇനി നീ ഉറങ്ങിക്കോ ഫിറോസെ… ഉറക്കം വരില്ലെന്നറിയാം’; ഫിറോസ് കുന്നംപറമ്പിലിനോട് ജസ്ല മാടശ്ശേരി

അതേസമയം, കുപ്പിവള പൊട്ടുന്ന പോലെ പൊട്ടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും എ കെ ബാലന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പൊട്ടുമെന്നും എ കെ ബാലന്‍ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button