
പുച്ചാക്കല്‍: ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് വാലുമ്മേല്‍ വിജയ മന്ദിരം വീട്ടില്‍ സുദര്‍ശനന്റെ മകന്‍ വിഷ്ണു വിഎസ് (24 )ആണ് അപകടത്തിൽ ദാരുണമായി മരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പുച്ചാക്കലില്‍ നിന്ന് വരുമ്പോള്‍ നാല്‍പ്പത്തെണ്ണിശ്വരം ഭാഗത്ത് ബൈക്ക് തെന്നി മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. ഉടനെ തന്നെ അടുത്ത സ്വകാര്യ ആശുപത്രിയിലും ചേര്‍ത്തല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല .
Post Your Comments