കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി സുമേഷിന് അട്ടിമറി ജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിയെ 5605 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ കനത്ത മത്സരമാണ് നടന്നത്.
Read Also : വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് വിജയിച്ചു; വി.വി. രാജേഷ് രണ്ടാം സ്ഥാനത്ത്
അഴീക്കോട് മണ്ഡലത്തില്‍ വിജയിക്കുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായിരുന്നു. ഇടതുകോട്ടയായ അഴീക്കോട് ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ മുസ്‌ലിം ലീഗിലെ കെ.എം ഷാജി രണ്ട് തവണ ജയിച്ചുകയറിയത് പാര്‍ട്ടിയ്ക്ക് കനത്ത ആഘാതമായിരുന്നു ഏല്‍പ്പിച്ചത്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യു.ഡി.എഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 21857 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞെങ്കിലും രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഈ നേട്ടം നിലനിര്‍ത്താനായില്ല. തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 6454 വോട്ടുകള്‍ക്ക് എല്‍.ഡി.എഫിനായിരുന്നു ലീഡ്.
Post Your Comments