UAELatest NewsNewsGulf

വാഹനാപകടത്തിൽ രണ്ട് പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

ദുബൈ: യു.എ.ഇയിലുണ്ടായ വാഹനാപകടത്തിൽ രണ്ട്​ യുവാക്കൾക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി കാട്ടിൽ ശശിധര​െൻറ മകൻ ശരത്​ (31), എടവണ്ണ പത്തപ്പിരിയം കളരിക്കൽ മനോഹര​െൻറ മകൻ മനീഷ്​ (32) എന്നിവരാണ്​ അപകടത്തിൽ മരിച്ചത്​. വെള്ളിയാഴ്​ച രാത്രി ഖോർഫക്കാൻ റോഡിലാണ്​ അപകടം ഉണ്ടായിരിക്കുന്നത്. ശനിയാഴ്​ചയാണ്​ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്​. ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിച്ചായിരുന്നു അപകടം ഉണ്ടായിരിക്കുന്നത് .

മുവൈല നാഷനൽ പെയിൻറ്​സിന്​ സമീപം താമസിക്കുന്ന മനീഷ്​ പിതാവുമൊത്ത്​ സ്വന്തമായി സ്​ഥാപനം നടത്തുകയാണ്​. നാട്ടിലുള്ള പിതാവ്​ കഴിഞ്ഞ ദിവസം​ ദുബൈയിൽ എത്തേണ്ടതാണ്​. എന്നാൽ അതേസമയം, യാത്ര വിലക്ക്​ വന്നതോടെ യാത്ര മുടങ്ങുകയായിരുന്നു. സുഹൃത്തുക്കൾ എത്തിയാണ്​ മൃതദേഹം തിരിച്ചറിഞ്ഞത്​.

അജ്​മാനിൽ താമസിക്കുന്ന ശരത്​ ഫാർമസിയിൽ അക്കൗണ്ടൻറാണ്​. ദെയ്​ത്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശേരിയുടെ നേതൃത്വത്തിൽ നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

അടുത്ത സുഹൃത്തുക്കളും അയൽവാസികളും ആയിരുന്ന ഇവർ കമ്പനി ആവശ്യത്തിനു അജ്മാനിൽ നിന്നും റാസൽ ഖൈമ ഭാഗത്തേക്കു വാഹനം ഓടിച്ചു പോകുമ്പോൾ പിന്നിൽ നിന്നും മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ഉണ്ടായത്.

സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിച്ചു. ശരത്തി​െൻറ സഹോദരൻ സജിത്ത് അജ്മാനിൽ ഉണ്ട്. മനീഷി​െൻറ സഹോദരൻ മഹേഷ്‌ നാട്ടിലാണ്. മനീഷിന് മൂന്ന്​ മാസം പ്രായമുള്ള കുട്ടി ഉണ്ട്. ഭാര്യ നിമിത. ശരത്തി​െൻറ ഭാര്യ ഗോപിക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button