Latest NewsNews

അരുവിക്കരയിൽ യുഡിഎഫ് മഹിള മുന്നണി സംസ്ഥാന കൺവീനറുടെ വീട്ടിലേക്ക് ബോംബെറിഞ്ഞു

സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു.

ആര്യനാട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ വിജയാഹ്ലാദത്തിനിടയിൽ യുഡിഎഫ് മഹിളമുന്നണി സംസ്ഥാന കൺവീനറും ഫോർവേഡ് ബ്ലോക്കിൻ്റെ വനിത സംഘടനയായ അഗ്രഗാമി മഹിള സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ ഹരിയുടെ വീടിന് നേരെ സി.പി.എം ആക്രമണം.  വീട്ടിനുള്ളിലേക്ക് ബോംബ് വലിച്ചെറിയുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു.

read also:പാവപ്പെട്ടവരുടെ വിശപ്പകറ്റാനായി ദുബായിൽ ഫാൻസി നമ്പറുകളുടെ ലേലം: ഒറ്റ രാത്രികൊണ്ട് ലഭിച്ചത് അമ്പരപ്പിക്കുന്ന തുക

പിണറായി വിജയൻ്റെ ഭരണം വരും നാളുകളിൽ എങ്ങനെയായിരിക്കും എന്നതിൻ്റെ ഉദാഹരണമാണ് തൻ്റെ വീടിനു നേരെ നടന്ന ആക്രമണം എന്ന് സംഭവത്തിൽ ശ്രീജ ഹരി പ്രതികരിച്ചു.ഇടത് മുന്നണിയുമായുള്ള  ബന്ധം അവസാനിപ്പിച്ച ശേഷം നിരവധി പാർട്ടി സഖാക്കളാണ് കേരളത്തിൽ പലയിടത്തും സി .പി.എം ൻ്റെ സംഘടനാ ഫാസിസത്തിന് ഇരയായിട്ടുള്ളത് എന്ന് ശ്രീജാ ഹരി ചൂണ്ടിക്കാട്ടി.

കാട്ടാക്കട ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഭവസ്ഥലത്ത് എത്തി. കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button